വോട്ട് കഥ പറഞ്ഞ് സമ്മാനം നേടാം.. തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട രസകരമായ കഥകൾ അവതരിപ്പിച്ച് സമ്മാനം നേടാനുള്ള അവസരമൊരുക്കി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ ബോധവൽക്കരണ പരിപാടി

തെരഞ്ഞെടുപ്പ് സംവിധാനത്തെക്കുറിച്ച് വ്യക്തമായ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ജില്ലയിൽ വിവിധ പരിപാടികളാണ് ലീപ് കേരളയുടെ നേതൃത്വത്തിൽ നടക്കുന്നത്.

New Update
election

കോട്ടയം:തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട രസകരമായ കഥകൾ അവതരിപ്പിച്ച് സമ്മാനം നേടാനുള്ള അവസരമൊരുക്കി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ ബോധവൽക്കരണ പരിപാടി ലീപ് (ലോക്കൽ ഇലക്ഷൻ അവയർനെസ് പ്രോഗ്രാം).

Advertisment

വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടു മുതൽ വൈകുന്നേരം അഞ്ചു വരെ ജില്ലാ സ്‌കൂൾ കലോത്സവ വേദിയായ കോട്ടയം എം.ഡി. സെമിനാരി ഹയർസെക്കൻഡറി സ്‌കൂളിലെ തെരഞ്ഞെടുപ്പ് സ്റ്റാളിൽ തരുന്ന കഥകൾ വായിച്ച് നിശ്ചിത സമയത്തിനുള്ളിൽ അവ അവതരിപ്പിക്കുന്നവരെ കാത്തിരിക്കുന്നത് ആകർഷകമായ സമ്മാനങ്ങളാണ്. 

തെരഞ്ഞെടുപ്പ് സംവിധാനത്തെക്കുറിച്ച് വ്യക്തമായ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ  ജില്ലയിൽ വിവിധ പരിപാടികളാണ് ലീപ് കേരളയുടെ നേതൃത്വത്തിൽ നടക്കുന്നത്.

Advertisment