തദ്ദേശ വാർഡ് സംവരണം: നറുക്കെടുപ്പ് ഒക്‌ടോബർ 13 മുതൽ 21 വരെ

ഒക്‌ടോബർ 13 മുതൽ 21 വരെയുള്ള തിയതികളിൽ രാവിലെ 10 മണിക്കു കളക്‌ട്രേറ്റ് വിപഞ്ചിക കോൺഫറൻസ് ഹാളിലാണ് നറുക്കെടുപ്പ് നടത്തുക

New Update
koottayam

കോട്ടയം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനായി ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിലെ നിയോജകമണ്ഡലങ്ങളുടേയും വാർഡുകളുടെയും സംവരണക്രമം നിശ്ചയിക്കുന്നതിനുള്ള നറുക്കെടുപ്പ് നടത്താനൊരുങ്ങുന്നു.  

Advertisment

ഒക്‌ടോബർ 13 മുതൽ 21 വരെയുള്ള തിയതികളിൽ രാവിലെ 10 മണിക്കു കളക്‌ട്രേറ്റ് വിപഞ്ചിക കോൺഫറൻസ് ഹാളിലാണ് നറുക്കെടുപ്പ് നടത്തുക.

നഗരസഭകളിലെ സംവരണസീറ്റിന്റെ നറുക്കെടുപ്പ് 13നും ഗ്രാമപഞ്ചായത്തുകളിലേത് 13,14,15,16 തിയതികളിലും ബ്‌ളോക്ക് പഞ്ചായത്തിന്റെ 18നും ജില്ലാപഞ്ചായത്തിന്റെ 21നുമാണ് സംസ്ഥാന തെരഞ്ഞെടുപ്പു കമ്മിഷൻ നിശ്ചയിച്ചിട്ടുളളത്.

ഒക്‌ടോബർ 13ന് വൈക്കം, കടുത്തുരുത്തി, ഏറ്റുമാനൂർ ബ്‌ളോക്കുകളിൽ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്തുകൾ, 14ന് ളാലം, ഉഴവൂർ, മാടപ്പള്ളി ബ്‌ളോക്കുകളിലെ ഗ്രാമപഞ്ചായത്തുകൾ, 15ന് ഈരാറ്റുപേട്ട, പാമ്പാടി ബ്‌ളോക്കുകളിലെ ഗ്രാമപഞ്ചായത്തുകൾ 16ന് വാഴൂർ, പള്ളം, കാഞ്ഞിരപ്പള്ളി ബ്‌ളോക്കുകളിലെ ഗ്രാമപഞ്ചായത്തുകൾ എന്നിവിടങ്ങളിലെ സംവരണസീറ്റിനുള്ള നറുക്കെടുപ്പു നടക്കും.  

 സ്ത്രീ, പട്ടികജാതി സ്ത്രീ, പട്ടികവർഗ സ്ത്രീ, പട്ടികജാതി, പട്ടികവർഗ്ഗം എന്നീ സംവരണസീറ്റുകൾ നിർണയിക്കുന്നതിനാണ് നറുക്കെടുപ്പ്.

ഗ്രാമ, ബ്‌ളോക്ക്, ജില്ലാ പഞ്ചായത്തുകളുടെ സംവരണം നിശ്ചയിക്കുന്നതിന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കളക്ടറെയും, നഗരസഭകളുടേതിന് തദ്ദേശ സ്വയംഭരണവകുപ്പ് ജോയിന്റ് ഡയറക്ടറെയുമാണ് നിയോഗിച്ചിട്ടുളളത്.  

Advertisment