തുടർച്ചയായി ജനവാസ മേഖലയിൽ കക്കൂസ് മാലിന്യം തള്ളുന്നു. ഒരാളെ പോലും പിടികൂടാത്തതിൽ നാട്ടുകാർ പ്രതിഷേധത്തിൽ. നിരവധി തവണ സംഭവം ആവർത്തിച്ചിട്ടും ക്യാമറകൾ നോക്കിപ്പോലും കുറ്റവാളികളെ കണ്ടെത്താൻ സാധിക്കാത്തത് ദുരൂഹമെന്നു നാട്ടുകാർ

സംഭവത്തിൽ നടപടിയെടുക്കാത്തതിനെതിരെ  പ്രതിഷേധം ശക്തമാവുകയാണ്.

New Update
img(79)

പാലാ: തുടർച്ചയായി ജനവാസ മേഖലയിൽ കക്കൂസ് മാലിന്യം തള്ളുന്നു. എന്നിട്ടും ഒരാളെ പോലും പിടികൂടാത്തതിൽ നാട്ടുകാർ പ്രതിഷേധത്തിൽ.

Advertisment

നിരവധി തവണ സംഭവം ആവർത്തിച്ചിട്ടും ക്യാമറകൾ നോക്കിപ്പോലും കുറ്റവാളികളെ കണ്ടെത്താൻ സാധിക്കാത്തത് ദുരൂഹമാണെന്ന് നാട്ടുകാർ ആരോപിച്ചു.

ഇടപ്പാടി ആനന്ദഷണ്മുഖ സ്വാമി ക്ഷേത്രത്തിന് മുൻവശം റോഡിൽ കക്കൂസ് മാലിന്യം രണ്ട് തവണ തള്ളിയ സംഘം തൊട്ടടുത്ത് മൂന്നാനി ഗാന്ധിസ്‌ക്വയറിന് സമീപം ആറ് മാസത്തിനിടെ ഏഴാം തവണയും മാലിന്യം തള്ളി.

സംഭവത്തിൽ നടപടിയെടുക്കാത്തതിനെതിരെ  പ്രതിഷേധം ശക്തമാവുകയാണ്. ഇന്നലെ പുലർച്ചെ മൂന്ന് മണിയോടെ ടാങ്കർ ലോറിയിലെത്തിച്ച കക്കൂസ് മാലിന്യം മീനച്ചിലാറ്റിലേക്ക് വെള്ളമൊഴുകുന്ന ഓടയിലേക്ക് തള്ളുകയായിരുന്നു. സമീപത്തെ  സി.സി.ടി.വി ക്യാമറയിൽ വാഹനങ്ങത്തിൻ്റെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്.

കടുത്ത ദുർഗന്ധം വമിച്ചതോടെ നാട്ടുകാർ വിവരം നഗരസഭാധികൃതരെ അറിയിച്ചു. തുടർന്ന് നഗരസഭാധികൃതർ ബ്ലീച്ചിംഗ് പൗഡർ വിതറി മടങ്ങി.

ഗാന്ധിസ്‌ക്വയർ, കവീക്കുന്ന് കുടിവെള്ളപദ്ധതിയുടെ കിണർ, കോടതി സമുച്ചയം, നിരവധി കുടിവെള്ള സ്രോതസുകൾ എന്നിവയോട് ചേർന്നാണ് പതിവായി മാലിന്യം തള്ളുന്നത്.

പ്രദേശത്തെ കൈതോട്ടിൽ ഉൾപ്പെടെ തള്ളുന്ന മാലിന്യം ഒഴുകിയെത്തുന്നത് ശുദ്ധജല സ്രോതസായ മീനച്ചിലാറ്റിലേക്കാണ്. അധികൃതർ ഇതു നിസാരമായി കാണുകയാണെന്നാണ് ആക്ഷേപം.

Advertisment