കോട്ടയം ജില്ലയിലെ 14 ൽ അധികം പഞ്ചായത്തുകളിലും വൈക്കം മുനിസിപ്പാലിറ്റിയിലും ഒരു മാസത്തോളം കുടിവെള്ള വിതരണം തടസപ്പെടും. ജനങ്ങളോട് ബദൽ മാർ​ഗങ്ങൾ സ്വീകരിക്കാൻ  കർശന നിർദേശവുമായി വാട്ടർ അതോറിറ്റി

ഇടുക്കി ഡാമിൽ നിന്നു തുറന്നു വിടുന്ന ജലമാണ് തൊടുപുഴയാറ് വഴി മുവാറ്റുപുഴയാറിൽ എത്തുന്നത്.

author-image
Pooja T premlal
New Update
water

കോട്ടയം;  ഇടുക്കി ജല വൈദ്യുത പദ്ധതിയിലെ ജനറേറ്ററുകളിൽ നവംബർ 11മുതൽ ഡിസംബർ 10 വരെ അറ്റകുറ്റപ്പണികൾ  നടക്കുന്നതിനാൽ 30 ദിവസത്തേയ്ക്ക് ഷട്ട് ഡൌൺ  ആയിരിക്കുമെന്ന് കെഎസ്ഇബിയുടെ അറിയിപ്പ്. 

Advertisment

ഇതോടെ കോട്ടയം ജില്ലയിലെ കടുത്തുരുത്തി, കല്ലറ, വെള്ളൂർ, മുളക്കുളം, ഞീഴൂർ, ഉഴവൂർ,വെളിയന്നൂർ, ചെമ്പ്,മറവന്തുരുത്ത്,തലയോലപ്പറമ്പ്,ഉദയനാ പുരം, ടി വി പുരം, തലയാഴം, വെച്ചൂർ എന്നീ പഞ്ചായത്തുകളിലും വൈക്കം മുനിസിപ്പാലിറ്റി യിലും കുടിവെള്ള വിതരം തടസ്സപ്പെടും. 

water


ഇടുക്കി ഡാമിൽ  നിന്നു തുറന്നു വിടുന്ന ജലമാണ് തൊടുപുഴയാറ് വഴി മുവാറ്റുപുഴയാറിൽ എത്തുന്നത്.

 ഷട്ട് ഡൌൺ സമയത്ത് 3 മില്യൺ ക്യൂബിക് മീറ്റർ ജലത്തിനു പകരം 1 മില്യൺ ക്യൂബിക് മീറ്റർ  ജലം മാത്രമാണ് ലഭ്യമാക്കുവാൻ സാധിക്കുന്നതെന്ന് കെ. എസ്. ഇ. ബി അറിയിച്ചിട്ടുണ്ട്.

അതിനാൽ മേൽ പറഞ്ഞ പഞ്ചായത്തു കളിലും വൈക്കം മുനിസിപ്പാലിറ്റിയിലും കുടിവെള്ള വിതരണത്തിൽ തടസ്സം ഉണ്ടാകാൻ സാധ്യത യുള്ളത് മുന്നിൽ കണ്ട് പ്രസ്തുത കാലയളവിൽ ജനങ്ങൾ മുൻകരുതലുകൾ സ്വീകരിക്കേണ്ടതാണെന്ന് ജല അതോറിറ്റി കടുത്തുരുത്തി എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.

Advertisment