ക്ഷേമനിധി അംഗങ്ങൾക്ക് സൗജന്യ മുച്ചക്ര വാഹന വിതരണം

കോട്ടയം, ഇടുക്കി ജില്ലകളിലെ ഭിന്നശേഷിക്കാരായ ഭാഗ്യക്കുറി ക്ഷേമനിധി അംഗങ്ങൾക്കുള്ള സൗജന്യ മുച്ചക്രവാഹന വിതരണത്തിന്റെ ഉദ്ഘാടനം കോട്ടയം വൈ.എം.സി.എ ഹാളിൽ ഒക്ടോബർ ഒൻപതിന് ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക്

New Update
three-wheeler

കോട്ടയം: കോട്ടയം, ഇടുക്കി ജില്ലകളിലെ ഭിന്നശേഷിക്കാരായ ഭാഗ്യക്കുറി ക്ഷേമനിധി അംഗങ്ങൾക്കുള്ള സൗജന്യ മുച്ചക്രവാഹന വിതരണത്തിന്റെ ഉദ്ഘാടനം കോട്ടയം വൈ.എം.സി.എ ഹാളിൽ ഒക്ടോബർ ഒൻപതിന്  ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗർ നിർവഹിക്കും.

Advertisment

 സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ബോർഡ് ചെയർ പേഴ്‌സൺ ടി.ബി. സുബൈർ അധ്യക്ഷത വഹിക്കും. 

നഗരസഭാംഗം സിൻസി പാറയിൽ, ക്ഷേമനിധി ബോർഡ് അംഗങ്ങളായ ഫിലിപ്പ് ജോസഫ്, വി.ബി. അശോകൻ, ഇടുക്കി ജില്ലാ ഭാഗ്യക്കുറി ഓഫീസർ ക്രിസ്റ്റി മൈക്കിൾ, കോട്ടയം ജില്ലാ ഓഫീസർ സി.എസ്. രജനി, ഇടുക്കി ജില്ലാ ഭാഗ്യക്കുറി ക്ഷേമ ഓഫീസർ നിഷ ആർ. നായർ, കോട്ടയം ജില്ല ഭാഗ്യക്കുറി ക്ഷേമ ഓഫീസർ എ.എസ്.പ്രിയ, അസിസ്റ്റന്റ് ജില്ലാ ഭാഗ്യക്കുറി ഓഫീസർമാരായ  വി.ബി. സന്തോഷ്, കെ. സിന്ധുമോൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ടി.എസ്.എൻ.ഇളയത്, ചന്ദ്രിക ഉണ്ണികൃഷ്ണൻ,  സിജോ പ്ലാത്തോട്ടം, സന്തോഷ് കല്ലറ, കെ.ജി.ഹരിദാസ്, പി. കെ. ആനന്ദക്കുട്ടൻ, രമണൻ പടന്നയിൽ, എ. പി.കൊച്ചുമോൻ, എസ്.മുരുകേഷ് തേവർ എന്നിവർ പങ്കെടുക്കും.

Advertisment