മനുഷ്യ-വന്യജീവി സംഘർഷ ലഘൂകരണ തീവ്രയജ്ഞ പരിപാടി: രണ്ടാംഘട്ടം ആരംഭിച്ചു

കോട്ടയം, ഇടുക്കി ജില്ലകളും എറണാകുളം ജില്ലയുടെ ഭാഗങ്ങളും ഉൾപ്പെട്ട ഹൈറേഞ്ച് സർക്കിൾ മേഖലയിൽ ഒന്നാം ഘട്ടത്തിൽ ലഭിച്ച 2375 പരാതികളിൽനിന്ന് 122 എണ്ണം പഞ്ചായത്തുതലത്തിൽ പരിഹരിച്ചു

New Update
wild animals attack

കോട്ടയം: മനുഷ്യ-വന്യജീവി സംഘർഷ ലഘൂകരണത്തിനായി വനംവകുപ്പ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേർന്ന് നടത്തുന്ന തീവ്രയജ്ഞ പരിപാടിയുടെ രണ്ടാംഘട്ടം ആരംഭിച്ചു.

Advertisment


കോട്ടയം, ഇടുക്കി ജില്ലകളും എറണാകുളം ജില്ലയുടെ ഭാഗങ്ങളും ഉൾപ്പെട്ട ഹൈറേഞ്ച് സർക്കിൾ മേഖലയിൽ ഒന്നാം ഘട്ടത്തിൽ ലഭിച്ച 2375 പരാതികളിൽനിന്ന് 122 എണ്ണം പഞ്ചായത്തുതലത്തിൽ പരിഹരിച്ചു.

 എരുമേലി പഞ്ചായത്തിലെ ഏയ്ഞ്ചൽവാലിയിൽനിന്നുകാട്ടുപന്നികൾ മൂലമുള്ള കൃഷിനാശം സംബന്ധിച്ച് വളരെയധികം പരാതികൾ ലഭിച്ചിട്ടുണ്ട്. ആന പ്രതിരോധ കിടങ്ങുകൾ, സൗരോർജ്ജവേലികൾ, വിസ്ത ക്ലിയറൻസ് എന്നിവയ്ക്ക് ദുരന്തനിവാരണ ഫണ്ട്, തൊഴിലുറപ്പ്, പ്രത്യേക കാർഷിക പാക്കേജ് ഫണ്ട്, പഞ്ചായത്ത് തുടങ്ങിയ മറ്റ് വകുപ്പുകളുടെ ഫണ്ടുകൾ ലഭ്യമാക്കുന്നതിനുള്ള തീരുമാനവും ജില്ലാതല യോഗങ്ങളിൽ ചർച്ച ചെയ്യും.

Advertisment