മനുഷ്യ-വന്യജീവി സംഘർഷം: കോട്ടയം ജില്ലയിൽ 10 പരാതികൾ തീർപ്പാക്കി

മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിനായി വനംവകുപ്പ് സംഘടിപ്പിച്ച തീവ്രയജ്ഞ പരിപാടിയിൽ ഹൈറേഞ്ച് സർക്കിളിന്റെ ഭാഗമായ കോട്ടയം ജില്ലയിൽ ലഭിച്ച 45 പരാതികളിൽ 10 എണ്ണം തീർപ്പാക്കി

New Update
wild animals attack

കോട്ടയം: മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിനായി വനംവകുപ്പ് സംഘടിപ്പിച്ച തീവ്രയജ്ഞ പരിപാടിയിൽ ഹൈറേഞ്ച് സർക്കിളിന്റെ ഭാഗമായ  കോട്ടയം ജില്ലയിൽ ലഭിച്ച 45 പരാതികളിൽ 10 എണ്ണം തീർപ്പാക്കി.

Advertisment

ഹൈറേഞ്ച് സർക്കിളിൽ ഇടുക്കിയിൽ 212 പരാതികളും എറണാകുളത്ത് 69 പരാതികളുമാണ് ലഭിച്ചത്. ഇടുക്കിയിലെ 27 എണ്ണത്തിന് പരിഹാരമായി.

ഹൈറേഞ്ച് സർക്കിളിലെ 32 പഞ്ചായത്തുകളിൽ വനംവകുപ്പിന്റെ പഞ്ചായത്ത് തല യോഗങ്ങളും സംഘടിപ്പിച്ചു.

എറണാകുളം, കോട്ടയം ജില്ലകളിലെ മനുഷ്യ - വന്യജീവി സംഘർഷം രൂക്ഷമായ മുഴുവൻ പഞ്ചായത്തുകളിലെയും യോഗവും പൂർത്തിയായെന്നു കോട്ടയം സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർ അറിയിച്ചു.

Advertisment