രാമപുരം മാർ ആഗസ്തീനോസ് കോളേജിൽ വിമൻ സെൽ ഉദ്‌ഘാടനം ചെയ്തു

New Update
women cell inauguration

രാമപുരം: രാമപുരം മാർ ആഗസ്തീനോസ് കോളേജ് വിമൻ സെൽ ഉദ്‌ഘാടനം ചെയ്തു എയർ ഇന്ത്യ ക്യാപ്റ്റൻ ബിന്ദു സെബാസ്റ്റ്യൻ വിമൻ സെൽ ഉദ്‌ഘാടനം നിർവ്വഹിച്ചു.

Advertisment

1994-ൽ ഇന്ത്യൻ വ്യോമസേനയിലേക്ക് പൈലറ്റായി കമ്മീഷൻ ചെയ്യപ്പെട്ട ആദ്യത്തെ വനിതാ ബാച്ചിൽ അംഗമായിരുന്നു ബിന്ദു. യുദ്ധവിമാനങ്ങൾ പറത്തുന്നതിന് മുൻപ് വ്യോമസേനയിൽ യാത്രാ  വിമാനങ്ങൾ പറത്തി ചരിത്രം സൃഷ്ടിച്ച ആദ്യ വനിതാ സംഘത്തിലെ അംഗമാണ് ക്യാപ്റ്റൻ ബിന്ദു.

കോളേജ് മാനേജർ റവ ഫാ ബർക്കുമാൻസ് കുന്നുംപുറം അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഡോ. റെജി വർഗീസ് മേക്കാടൻ, ആമുഖ പ്രഭാഷണം നടത്തി. വിമൻ സെൽ കോർഡിനേറ്റർ മാരായ മനേഷ് മാത്യു, ആൻ മേരി ജോൺ, മീനു എലിസബെത് സെബാസ്റ്റ്യൻ, വിദ്യാർത്ഥി പ്രതിനിധി അമൃത മനോജ് തുടങ്ങിയവർ നേതൃത്വം നൽകി.

Advertisment