/sathyam/media/media_files/2025/12/11/workshop-conducted-2025-12-11-15-20-57.jpg)
രാമപുരം: രാമപുരം മാർ ആഗസ്തീനോസ് കോളേജ് ഐക്യൂഎസിയുടെ നേതൃത്വത്തിൽ ഉന്നത വിദ്യാഭ്യാസവും ഡിജിറ്റൽ പരിവർത്തനവും എന്ന വിഷയത്തിൽ ശിൽപ്പശാല നടത്തി.
പാലാ സെന്റ് ജോസഫ്‌സ് എഞ്ചിനീയറിംഗ് കോളേജ് പ്രിൻസിപ്പൽ ഡോ വി പി ദേവസ്യ ശിൽപ്പശാല നയിച്ചു. ഉന്നത വിദ്യാഭ്യാസ മേഖലയിലെ ഡിജിറ്റൽ പരിവർത്തനത്തിൽ വെബ്‌സൈറ്റുകൾ, സോഷ്യൽ മീഡിയ, ഓൺലൈൻ കമ്മ്യൂണിറ്റികൾ, വെബിനാറുകൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, വെർച്വൽ റിയാലിറ്റി തുടങ്ങിയ മേഖലകളിലെ മാറ്റങ്ങളെക്കുറിച്ചാണ് ശിൽപ്പശാല സംഘടിപ്പിച്ചത്.
പാലാ സെന്റ് ജോസഫ്‌സ് എഞ്ചിനീയറിംഗ് കോളേജ് പ്രിൻസിപ്പൽ ഡോ വി പി ദേവസ്യ ശിൽപ്പശാല ഉദ്‌ഘാടനം ചെയ്തു. മാനേജർ റവ. ഫാ. ബർക്കുമാൻസ് കുന്നുംപുറം അധ്യക്ഷത വഹിച്ചു.
പ്രിൻസിപ്പൽ ഡോ. റെജി വർഗീസ് മേക്കാടൻ, വൈസ് പ്രിൻസിപ്പൽ സിജി ജേക്കബ്, അഡ്മിനിസ്ട്രേറ്റിവ് എക്സിക്യൂട്ടീവ്, പ്രകാശ് ജോസഫ് , ചീഫ് ക്വാളിറ്റി അഷുറൻസ് ഓഫീസർ സുനിൽ കെ ജോസഫ്, ഐ ക്യൂ എ സി കോർഡിനേറ്റർ കിഷോർ, സ്റ്റാഫ് പ്രതിനിധി വിനീത് കുമാർ വി തുടങ്ങിയവർ പ്രസംഗിച്ചു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us