ചിങ്ങവനം : നാട്ടകത്തെ ഹോട്ടലില്‍ മദ്യലഹരിയില്‍ യുവാക്കളുടെ പരാക്രമം. വിവരമറിഞ്ഞെത്തിയ പൊലീസ് ഉദ്യോഗസ്ഥരെയും യുവാക്കള്‍ മര്‍ദ്ദിച്ചു. ഒടുവില്‍ ചിങ്ങവനത്തു നിന്നു കൂടുതല്‍ പൊലീസ് എത്തിയാണ് യുവാക്കളെ അറസ്റ്റു ചെയ്തത്.
കറുകച്ചാല്‍ മാന്തുരുത്തി ഭാഗത്ത് വെട്ടികാവുങ്കല്‍ വീട്ടില്‍ വി.ജെ ഷിജു (29), ചിറക്കടവ് തെക്കേ പെരുമന്‍ചേരില്‍ വീട്ടില്‍ വിപിന്‍ വേണു (32) എന്നിവരെയാണു ചിങ്ങവനം പൊലീസ് അറസ്റ്റു ചെയ്തത്.
ഇരുവരും കഴിഞ്ഞദിവസം നാട്ടകം ഭാഗത്ത് പ്രവര്‍ത്തിക്കുന്ന ഹോട്ടലില്‍ റൂം എടുക്കുകയും, തുടര്‍ന്നു പുലര്‍ച്ചെ മദ്യലഹരിയില്‍ ഇവിടുത്തെ ഗ്ലാസ് തല്ലി തകര്‍ക്കുകയുമായിരുന്നു. വിവരമറിഞ്ഞതിനെ തുടര്‍ന്നു ചിങ്ങവനം പൊലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി.
തുടര്‍ന്ന് ഇവര്‍ ഇരുവരും ചേര്‍ന്നു പൊലീസ് ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്തു. കൂടുതല്‍ പൊലീസ് സംഘം എത്തിയാണ് ഇവരെ പിടികൂടി. കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാന്‍ഡ് ചെയ്തു.