/sathyam/media/media_files/AxtmHM1mK6Fp1eeNRH2b.jpg)
കുറുപ്പന്തറ: ഈശ്വരവിശ്വാസം സംരക്ഷിക്കുന്നതിന്റെ ഭാഗമായി ഇന്നു വിശ്വാസ സംരക്ഷണദിനമായി ആചരിക്കാൻ എൻഎസ്എസ് ആഹ്വാനം ചെയ്തതിന്റെ ഭാഗമായി എൻഎസ്എസ് പ്രവർത്തകരും വിശ്വാസികളും രാവിലെ എൻഎസ്എസ് വൈക്കം യൂണിയന്റെ നേത്യത്വത്തിൽ മള്ളിയൂർ മഹാഗണപതി ക്ഷേതത്തിൽ നാമജപ പ്രദിക്ഷണവും നാളികേരം ഉടക്കലും വിശ്വാസ സംരക്ഷണ സംഗമവും നടത്തി.
ക്ഷേത്രത്തിൽ നടന്ന നാമജപ പ്രദീക്ഷണത്തിന് മള്ളിയൂർ പരമേശ്വരൻ നമ്പൂതിരി മുഖ്യ കാർമ്മികത്വം വഹിച്ചു. തുടർന്ന് വിശ്വാസികൾ ഗണപതിക്ക് നാളികേര സമർപ്പണം നടത്തി. ക്ഷേത്ര മൈതാനിയിൽ നടന്ന വിശ്വാസ സംരക്ഷണ യോഗം എൻ എസ് വൈക്കം താലൂക്ക് യൂണിയൻ പ്രസിഡന്റ് പി ജി എം നായർ ഉദ്ഘാടനം ചെയ്തു.
/sathyam/media/media_files/ZHbHKVC7AlIUwaFgyTg9.jpg)
യൂണിയൻ വൈസ് പ്രസിഡന്റ് വേണുഗോപാൽ . യൂണിയൻ സെക്രട്ടറി കെ രാജഗോപാൽ വനിതാ സമാജം ജോ.സെക്രട്ടറി മഞ്ജു. ഭാരവാഹികളായ ഇന്ദു സൂരജ് . ഇന്ദിര ഓമന തുടങ്ങിയവർ സംസാരിച്ചു. ഇതോടൊപ്പം വൈക്കം താലൂക്കിലെ 97 കരയോഗങ്ങളുടെ നേത്യത്വത്തിൽ വിശ്വാസ സംരക്ഷണ പ്രാർത്ഥനകൾ നടന്നു.
ഹൈന്ദവ ആരാധനാമൂർത്തിയായ ഗണപതിയെ സംബന്ധിച്ച് സ്പീക്കർ എ.എൻ.ഷംസീർ നടത്തിയ പരാമർശം പിൻവലിച്ചു മാപ്പുപറയണമെന്നും അല്ലാത്തപക്ഷം സർക്കാരിന്റെ ഭാഗത്തുനിന്നു നടപടി ഉണ്ടാകണമെന്നും വിവിധ കരയോഗം ഭാരവാഹികൾ ആവിശ്വപെട്ടു ഈ വിഷയത്തിൽ നിലപാടു കടുപ്പിച്ച് എൻഎസ്എസ് മുന്നോട്ടുപോകുമെന്നും ഭാരവാഹികൾ അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us