New Update
/sathyam/media/media_files/RLfbXyMCBdD2ZMXU1K4y.jpg)
കോഴിക്കോട്: മടവൂരിൽ മന്ത്രവാദത്തിനിടെ പീഢനം, ഒരാൾ അറസ്റ്റിൽ. മലപ്പുറം കാവന്നൂർ സ്വദേശി അബ്ദുൾ റഹ്മാനെ കുന്ദമംഗലം പൊലീസാണ് പിടികൂടിയത്.
Advertisment
ഈ മാസം 9 നാണ് തിരുരങ്ങാടി നിന്ന് ചികിത്സക്കെത്തിയ 19-കാരിയെ മടവൂരിലെ ലോഡ്ജിൽ വെച്ച് പീഢനത്തിനിരയാക്കിയത്. ചികിത്സക്കെന്ന പേരിൽ ലഹരി കലർത്തിയ ദ്രാവകം നൽകി പീഢിപ്പിച്ചു എന്നാണ് പരാതി.
സഹായിയായ സ്ത്രീക്കായി അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു. പ്രതി മലപ്പുറം, കോഴിക്കോട് ജില്ലകൾ കേന്ദ്രീകരിച്ച് വ്യജ ചികിത്സ നൽകിയതായാണ് വിവരം. 2019 ൽ കൊണ്ടോട്ടി പോലീസ് രജിസ്റ്റർ ചെയ്ത പോക്സോ കേസിലെ പ്രതിയാണ് അബ്ദുൾ റഹ്മാൻ.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us