New Update
/sathyam/media/media_files/1ME5clxtlKJh2CiuasIR.jpg)
കോഴിക്കോട്: പെയിന്‍റിംഗ് ജോലിക്കിടെ വീടിന്റെ മുകളിൽ നിന്ന് വീണു പരിക്കേറ്റയാൾ മരിച്ചു. കിഴക്കോത്ത് പന്നൂര്‍ കൊഴപ്പന്‍ചാലില്‍ അബ്ദുൾ റസാഖ് (49) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
Advertisment
കഴിഞ്ഞ വ്യാഴാഴ്ച കൊടുവള്ളിയിൽ ബന്ധുവിന്റെ വീട്ടിൽ പെയ്ന്റിം​ഗ് ജോലി ചെയ്യുന്നതിനിടെയായിരുന്നു അപകടം. ജോലിക്കിടെ വീടിന്റെ മുകളിൽ നിന്നും താഴേക്ക് വീഴുകയായിരുന്നു.
ജംസീനയാണ് അബ്ദുൾ റസാഖിന്റെ ഭാര്യ. മക്കള്‍: വിദ്യാർത്ഥികളായ ആയിഷ നൂറ, ഫാത്തിമ സഹ്‌റ, ആരിഫ സിദ്‌റ.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us