എബിവിപി മാര്‍ച്ചില്‍ സംഘര്‍ഷം; കാലിക്കറ്റ് വിസിയുടെ വീട്ടിലേക്ക് അതിക്രമിച്ചു കയറി; പൊലീസുമായി ഉന്തും തള്ളും

New Update
abvp

കോഴിക്കോട്: ഗവര്‍ണര്‍ നോമിനേറ്റ് ചെയ്ത സെനറ്റ് അംഗങ്ങളെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തടഞ്ഞതില്‍ പ്രതിഷേധിച്ച് കാലിക്കറ്റ് സര്‍വകലാശാല വിസിയുടെ ഔദ്യോഗിക വസതിയിലേക്ക് എബിവിപി പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. വിസിയുടെ വസതിയുടെ ഗേറ്റ് ഏതാനും എബിവിപി പ്രവര്‍ത്തകര്‍ ചാടിക്കടന്നു. 

Advertisment

വസതിയിലേക്ക് കടന്ന പ്രവര്‍ത്തകരെ പൊലീസ് തടഞ്ഞു. തുടര്‍ന്ന് പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. വൈസ് ചാന്‍സലറേ മൂരാച്ചീ എന്ന മുദ്രാവാക്യം വിളിച്ചായിരുന്നു പ്രതിഷേധം. വിസിയുടെ വീട്ടുവളപ്പിലേക്ക് കടന്ന എബിവിപി പ്രവര്‍ത്തകരെ പിടികൂടി ബലം പ്രയോഗിച്ച് പുറത്തെ പൊലീസ് വാഹനത്തിലേക്ക് മാറ്റി. 

സെനറ്റ് അംഗങ്ങളെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തടഞ്ഞതില്‍ പ്രതിഷേധിച്ച് കാലിക്കറ്റ് സര്‍വകലാശാല ആസ്ഥാനത്തേക്കാണ് എബിവിപി മാര്‍ച്ച് പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ ആസ്ഥാനത്തിന് പകരം വിസിയുടെ ഔദ്യോഗിക വസതിയിലേക്ക് മാര്‍ച്ചുമായി എത്തുകയായിരുന്നു. തുടര്‍ന്ന് കൂടുതല്‍ പൊലീസ് വിസിയുടെ വസതിയിലേക്ക് എത്തുകയായിരുന്നു.

Advertisment