ഭര്‍ത്താവിനൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിക്കവെ റോഡിലേക്ക് തെറിച്ചുവീണു, പിന്നാലെ ലോറി കയറിയിറങ്ങി; കോഴിക്കോട് പയ്യോളിയില്‍ യുവതിക്ക് ദാരുണാന്ത്യം

ബഷീറിനൊപ്പം കൊയിലാണ്ടി ഭാഗത്തേക്ക് പോകവെ സെറീന സ്‌കൂട്ടറില്‍ നിന്ന് തെറിച്ചുവീണു. പിന്നാലെ ലോറി ദേഹത്തുകൂടി കയറിയിറങ്ങി. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല

author-image
ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update
sereena basheer

കോഴിക്കോട്: പയ്യോളിയില്‍ വാഹനാപകടത്തില്‍ യുവതി മരിച്ചു.  വടകര മണിയൂര്‍ സ്വദേശിനി കരുവഞ്ചേരി തോട്ടത്തില്‍ താഴെകുനി സെറീന(43) ആണ് മരിച്ചത്.  ഭര്‍ത്താവ് ബഷീറിന് നിസാര പരിക്കുകളേറ്റു. മുന്‍സിഫ് മജിസ്‌ട്രേറ്റ് കോടതിക്ക് സമീപം വൈകീട്ട് അഞ്ചോടെയാണ് അപകടം നടന്നത്. 

Advertisment

ബഷീറിനൊപ്പം കൊയിലാണ്ടി ഭാഗത്തേക്ക് പോകവെ സെറീന സ്‌കൂട്ടറില്‍ നിന്ന് തെറിച്ചുവീണു. പിന്നാലെ ലോറി ദേഹത്തുകൂടി കയറിയിറങ്ങി. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മക്കള്‍: മുബഷീര്‍, മിര്‍ഷാദ്. ഖബറടക്കം വെള്ളിയാഴ്ച കുന്നത്തുകര ജുമമസ്ജിദ് ഖബര്‍സ്ഥാനില്‍.

Advertisment