കോഴിക്കോട് ട്രെയിനില്‍ നിന്ന് വീണ വിദ്യാര്‍ത്ഥി മറ്റൊരു ട്രെയിന്‍ തട്ടി മരിച്ചു; മരിച്ചത് കോട്ടയം സ്വദേശി

ട്രെയിനില്‍ നിന്ന് വീണ വിദ്യാര്‍ത്ഥി മറ്റൊരു ട്രെയിന്‍ തട്ടി മരിച്ചു

New Update
noyal joby

കോഴിക്കോട്: ട്രെയിനില്‍ നിന്ന് വീണ വിദ്യാര്‍ത്ഥി മറ്റൊരു ട്രെയിന്‍ തട്ടി മരിച്ചു. കോട്ടയം ഏറ്റുമാനൂർ പാറോലിക്കൽ പഴയ എംസി റോഡിൽ വടക്കേ തകടിയേൽ നോയൽ ജോബി (21) ആണു മരിച്ചത് ബുധനാഴ്ച അർധരാത്രി കോഴിക്കോട് മീഞ്ചന്ത മേൽപാലത്തിനു സമീപമായിരുന്നു അപകടം.

Advertisment

ശുചിമുറിയിൽ പോയി മടങ്ങുന്നതിനിടെ കാൽ വഴുതി വീണതാവാം എന്നാണു പൊലീസിന്റെ പ്രാഥമിക നിഗമനം. പാലാ ചൂണ്ടച്ചേരി സെന്റ് ജോസഫ്സ് കോളജ് ഓഫ് എൻജിനീയറിങ്ങിലെ ബിടെക് അവസാന വർഷ വിദ്യാര്‍ത്ഥിയാണ്. 

പിതാവ്: ജോബി മാത്യു (മെഡിക്കൽ എജ്യുക്കേഷൻ ഡിപ്പാർട്മെന്റ് ടെക്നിക്കൽ ഓഫിസർ, തിരുവനന്തപുരം മെഡിക്കൽ കോളജ് ബയോമെഡിക്കൽ ഡിപ്പാർട്മെന്റ് മേധാവി). മാതാവ്: ഡൽറ്റി ജോബി (പാലാ മാർ സ്ലീവാ നഴ്സിങ് കോളജ് വൈസ് പ്രിൻസിപ്പൽ). സഹോദരൻ: ജോയൽ ജോബി (സോഫ്റ്റ്‌വെയർ എൻജിനീയർ).

Advertisment