New Update
/sathyam/media/media_files/HBe3apdUHkMW4NzOrfaP.jpg)
കോഴിക്കോട്: ബൈക്ക് ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒമ്പത് വയസുകാരന്‍ മരിച്ചു. പുതുപ്പാടി ഒടുങ്ങാക്കാട് പള്ളിക്കുന്നുമ്മല്‍ പ്രബീഷ് -റീന ദമ്പതികളുടെ മകന്‍ അനന്‍ ആണ് മരിച്ചത്.
Advertisment
ഈങ്ങാപ്പുഴ എംജിഎം ഹയര്‍ സെക്കന്ററി സ്‌കൂളിനടുത്തു വെച്ച് അമിത വേഗതയിലെത്തിയ ബൈക്ക് ഇടിക്കുകയായിരുന്നു. ചൊവ്വാഴ്ചയാണ് അപകടമുണ്ടായത്.
എംജിഎം സ്‌കൂളില്‍ നാലാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. അലന്‍, ആകാശ് എന്നിവര്‍ സഹോദരങ്ങളാണ്.