New Update
/sathyam/media/media_files/eGtjrbtLgAOqRmkLNVlk.jpg)
കോഴിക്കോട്: ഓമശേരിയില്‍ കാര്‍ നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞ് രണ്ട് പേര്‍ക്ക് പരിക്ക്. ഫഫാസ് (25), സിൽസിന (28) എന്നിവർക്കാണ് പരിക്കേറ്റത്. കാറിലുണ്ടായിരുന്ന ആറ് വയസുകാരി പരിക്കുകളേൽക്കാതെ രക്ഷപ്പെട്ടു.
Advertisment
റോഡിന് കുറുകെ ചാടിയ നായയെ ഇടിക്കാതിരിക്കാന്‍ വെട്ടിച്ചതാണ് അപകടകാരണം. തുടര്‍ന്ന് നിയന്ത്രണം നഷ്ടമായി സമീപത്തെ പറമ്പിലേക്ക് മറിയുകയായിരുന്നു.ഇന്ന് ഉച്ചയോടെയാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല.