New Update
/sathyam/media/media_files/fEZm06CGlaVZwI3s6iRQ.jpg)
കോഴിക്കോട്: ബൈക്ക് അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കോഴിക്കോട് വാലില്ലാപ്പുഴ മണ്ണാത്തിപ്പാറ തോട്ടത്തില്‍ ജിന്റോഷ്(40) ആണ് മരിച്ചത്.
Advertisment
ബുധനാഴ്ച വൈകീട്ട് 5.15 ഓടെ മുക്കം കറുത്തപറമ്പില്‍ മൂന്ന് ബൈക്കുകള്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
അരീക്കോട് ഭാഗത്തുനിന്ന് അമിതവേഗതയിലെത്തിയ ബൈക്ക് മറ്റ് രണ്ട് ബൈക്കുകളെ ഇടിക്കുകയായിരുന്നു. പരിക്കേറ്റവരെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതര പരിക്കേറ്റ ജിന്റോഷ് ചികിത്സയിലിരിക്കെ ഇന്ന് രാവിലെ മരിച്ചു.