New Update
/sathyam/media/media_files/2024/11/06/osS6zJqwBvm0MnlTSQIE.jpg)
കോഴിക്കോട്: ബസ് ബൈക്കിലിടിച്ചുണ്ടായ അപകടത്തില്‍ 62കാരി മരിച്ചു. എരഞ്ഞിപ്പാലം രാരിച്ചന്‍ റോഡ് വലിയപറമ്പത്ത് പിപി വില്ലയില്‍ വിലാസിനി(62) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം ഉച്ചയോടെ എരഞ്ഞിപ്പാലം ജംഗ്ഷനിലാണ് അപകടമുണ്ടായത്.
Advertisment
നെഞ്ചുവേദനയെ തുടര്‍ന്ന് സഹോദരനൊപ്പം ആശുപത്രിയിലേക്ക് ബൈക്കില്‍ പോകുമ്പോഴാണ് അപകടമുണ്ടായത്. ബസ് തട്ടി റോഡിലേക്ക് തെറിച്ചുവീണ വിലാസിനിയുടെ തലയിലൂടെ ഇതേ ബസിന്റെ ടയര്‍ കയറിയിറങ്ങി.