നവകേരള സദസ്സില്‍ ഹിന്ദിപ്പാട്ടുകള്‍ ഏറ്റുപാടി അണികളുടെ കയ്യടി ഏറ്റുവാങ്ങി എ കെ ശശീന്ദ്രന്‍ !

New Update
sasicm

കോഴിക്കോട്: നവകേരള സദസ്സില്‍ ഹിന്ദിപ്പാട്ടുകള്‍ ഏറ്റുപാടി അണികളുടെ കയ്യടി ഏറ്റുവാങ്ങി മന്ത്രി എ കെ ശശീന്ദ്രന്‍. നന്മണ്ട ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടിലെ വേദിയില്‍ എലത്തൂര്‍ മണ്ഡലം നവകേരള സദസ്സിന്റെ വേദിയിലാണ് ശശീന്ദ്രന്‍ മൈക്ക് കയ്യിലെടുത്ത് ആടിപ്പാടിയത്.

Advertisment

മുഖ്യമന്ത്രി വരുന്നതിന് മുന്‍പ് വേദിയില്‍ ചലച്ചിത്ര പിന്നണി ഗായകന്‍ നിഷാദ് കോഴിക്കോടാണ് സംഗീത പരിപാടി അവതരിപ്പിച്ചത്. വേദിയിലെ പിന്‍നിരയില്‍ എളമരം കരീം എംപിയും മന്ത്രി എ കെ ശശീന്ദ്രനും മാത്രമാണുണ്ടായിരുന്നത്. മുഹമ്മദ് റഫിയുടെ ഒരു പാട്ട് പാടാമോ എന്ന് ശശീന്ദ്രന്‍ നിഷാദിനോട് ചോദിച്ചു.

ക്യാ ഹുവാ തേരാ വാദാ എന്ന മുഹമ്മദ് റഫിയുടെ ജനപ്രിയ പാട്ട് നിഷാദ് പാടിത്തുടങ്ങിയപ്പോള്‍ അരികിലെത്തി മന്ത്രിയും മൂളാന്‍ തുടങ്ങിയപ്പോള്‍ സദസ്സില്‍ നിന്ന് കയ്യടികളുയര്‍ന്നു. ചുരാ ലിയാ ഹേ തുംനേ എന്ന പാട്ടിന്റെ പല്ലവിയും അനുപല്ലവിയും ഓര്‍ത്തെടുത്ത് മന്ത്രി ഒറ്റയ്ക്ക് പാടിയതും സദസ്സിന്റെ കയ്യടി നേടി. 

Advertisment