Advertisment

കോഴിക്കോട് അത്താണിക്കൽ ശ്രീനാരായണ ഗുരുവരാശ്രമത്തിലെ പ്രതിഷ്ഠാ വാർഷിക - തീർത്ഥാടന മഹോത്സവത്തോടനുബന്ധിച്ച് അഖണ്ഡനാമജപ യജ്ഞം നടന്നു; നാമജപയജ്ഞത്തിൻ്റെ സമർപ്പണം കർണാടക ഗുൽബർഗിലെ ബ്രഹ്മശ്രീനാരായണ ഗുരു ശക്തി പീഠം മഠാധിപതി സ്വാമി പ്രണവാനന്ദ നിർവ്വഹിച്ചു

New Update
namajapa yanjam kozhikod1.jpg

കോഴിക്കോട്: വെസ്റ്റ്ഹിൽ അത്താണിക്കൽ ശ്രീനാരായണ ഗുരുവരാശ്രമത്തിലെ പ്രതിഷ്ഠാ വാർഷിക - തീർത്ഥാടന മഹോത്സവത്തോടനുബന്ധിച്ച് അഖണ്ഡനാമജപ യജ്ഞം നടന്നു. നാമജപയജ്ഞത്തിൻ്റെ പരിസമാപ്തി ചടങ്ങിൻ്റെ സമർപ്പണം കർണാടക ഗുൽബർഗിലെ ബ്രഹ്മശ്രീനാരായണ ഗുരു ശക്തി പീഠം മഠാധിപതി സ്വാമി പ്രണവാനന്ദ നിർവ്വഹിച്ചു.

Advertisment

സ്വാമിജിയെ ഗുരുവരാശ്രമം മേൽശാന്തി പ്രസൂൺ ശാന്തികൾ പൂർണ കുംഭം നൽകി സ്വീകരിച്ചു. യൂണിയൻ സെക്രട്ടറി സുധീഷ് കേശവപുരി , യൂണിയൻ കൗൺസിലർ അഡ്വ. എം രാജൻ, ദേവസ്വം സെക്രട്ടറി ശാലിനി ബാബുരാജ്, ഭാരവാഹികളായ സുജ നിത്യാനന്ദൻ, ഷമീനാ സന്തോഷ്, ഷാജി കൊയിലോത്ത്, സുനിൽ കുമാർ ചുള്ളിയിൽ എന്നിവർ നേതൃത്വം നൽകി.

Advertisment