കൊയിലാണ്ടി സ്റ്റേഡിയത്തില്‍ യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍; മൃതദേഹത്തിന് സമീപം സിറിഞ്ച്

author-image
ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update
kerala police1

കോഴിക്കോട്: കൊയിലാണ്ടി സ്‌റ്റേഡിയത്തില്‍ യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍. കുറുവങ്ങാട് സ്വദേശി അമല്‍ സൂര്യ (25) ആണ് മരിച്ചത്. മൃതദേഹത്തിന് സമീപത്ത് നിന്ന് ലഹരിമരുന്ന് സിറിഞ്ചും കണ്ടെത്തി.

Advertisment

ഇന്ന് രാവിലെയാണ് സംഭവം. ലഹരിമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട് യുവാക്കള്‍ ഇവിടെ സ്ഥിരമായി തമ്പടിക്കാറുണ്ടെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. ഇത് കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.

അത്തരത്തില്‍ ഒരു സംഘം ചേരല്‍ ഇന്നലെയും നടന്നതായി പൊലീസ് സംശയിക്കുന്നുണ്ട്. അമല്‍ സൂര്യയോടൊപ്പം കൂട്ടുകാരും ഉണ്ടായിരുന്നതായാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

ഇത് കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടക്കുന്നത്. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

Advertisment