കോഴിക്കോട്: ആംബുലന്‍സ് ട്രാന്‍സ്‌ഫോര്‍മറില്‍ ഇടിച്ച് ഒരാള്‍ മരിക്കാന്‍ ഇടയായ അപകടത്തില്‍ ഉണ്ടായത് വന്‍ തീപിടിത്തമെന്ന് ദൃക്‌സാക്ഷി. രാത്രി രണ്ടര മണിക്ക് ശേഷമാണ് അപകടം ഉണ്ടായത്.
ഇടിയുടെ ശബ്ദവും കൂട്ട നിലവിളിയും കേട്ടാണ് അപകടം നടന്ന ഭാഗത്തേക്ക് ശ്രദ്ധിച്ചത്. ആംബുലന്‍സും ട്രാന്‍സ്‌ഫോര്‍മറും കടകളും അടക്കം കത്തുന്നതാണ് കണ്ടതെന്നും ദൃക്‌സാക്ഷിയായ സെക്യൂരിറ്റി ജീവനക്കാരന്‍ പറഞ്ഞു.
സൂലോചനയുടെ ബോഡി കത്തിക്കരിഞ്ഞ നിലയിലായിരുന്നു. നേരിയ മഴയുണ്ടായിരുന്നു. അമിതവേഗതയാണോ അപകടത്തിന് കാരണമെന്ന് അറിയില്ല. ആംബുലന്‍സ് വരുന്നത് കണ്ടിട്ടില്ല.
ഇടിയുടെ ശബ്ദം കേട്ടാണ് തിരിഞ്ഞുനോക്കുന്നത്. ട്രാന്‍സ്‌ഫോര്‍മറില്‍ നിന്നുള്ള തീ തൊട്ടടുത്തുള്ള കെട്ടിടത്തിലേക്കും പടരുകയായിരുന്നു. ബാക്കിയെല്ലാവരും തെറിച്ചുവീണു. രോഗിയെ രക്ഷിക്കാനായില്ല എന്നും സെക്യൂരിറ്റി ജീവനക്കാരന്‍ വിശദീകരിച്ചു.