അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച നാലുവയസുകാരന് രോഗമുക്തി; കുട്ടി ആശുപത്രി വിട്ടു

അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് കോഴിക്കോട്ട് ചികിത്സയിൽ ആയിരുന്ന നാലുവയസുകാരൻ ആശുപത്രി വിട്ടു. ജൂലൈ 13നാണു കടുത്ത പനിയും തലവേദനയുമായി കോഴിക്കോട് സ്വദേശിയായ കുട്ടിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്

New Update
Amoebic meningitis in Kerala

കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് കോഴിക്കോട്ട് ചികിത്സയിൽ ആയിരുന്ന നാലുവയസുകാരൻ ആശുപത്രി വിട്ടു. ജൂലൈ 13നാണു കടുത്ത പനിയും തലവേദനയുമായി കോഴിക്കോട് സ്വദേശിയായ കുട്ടിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

Advertisment

വിദ​ഗ്ധ പരിശോധനയിൽ മസ്തിഷ്ക ജ്വരത്തിന്റെ പ്രാഥമിക ലക്ഷണങ്ങൾ പ്രകടമായിരുന്നു. നട്ടെല്ലിലെ സ്രവം പരിശോധിച്ച് അമീബിക് മസ്തിഷ്ക ജ്വരമാണെന്ന് പ്രാഥമികമായി സ്ഥിരീകരിച്ചയുടൻ ചികിത്സ ആരംഭിച്ചു.

പിസിആർ ടെസ്റ്റിൽ  നൈഗ്ലേറിയ ഫൗളറി എന്ന അമീബയാണെന്ന് ഉറപ്പാക്കി രോഗം സ്ഥിരീകരിച്ചു. ചികിത്സയുടെ എട്ടാം ദിവസം സ്രവം നോർമലായി. 24 ദിവസത്തോളം ചികിത്സ തുടർന്നു. 

Advertisment