കൈയ്ക്ക് പൊട്ടലുള്ള രോഗിക്ക് മറ്റൊരാളുടെ കമ്പി ഇട്ടു; കോഴിക്കോട് മെഡി.കോളജില്‍ വീണ്ടും പിഴവ്

നിരസിച്ചപ്പോള്‍ ഡോക്ടര്‍ ദേഷ്യപ്പെട്ടെന്ന് അജിത്ത് ആരോപിച്ചു. വേണമെങ്കിൽ ചെയ്താൽ മതിയെന്നായിരുന്നു ഡോക്ടറിന്റെ മറുപടി. കുടുംബം മെഡിക്കൽ കോളജ് പൊലീസിന് പരാതി നൽകി.

New Update
mch

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജിനെതിരെ വീണ്ടും ചികിത്സ പിഴവ് ആരോപണം. കൈയ്ക്ക് പൊട്ടലായി എത്തിയ കോതിപാലം നദിനഗർ സ്വദേശി അജിത്തിന്റെ കൈയിൽ അയാൾ വാങ്ങി നൽകിയ കമ്പിക്ക് പകരം മറ്റൊരു രോഗിയുടെ കമ്പിയാണ് ഇട്ടതെന്നും രാത്രി തന്നെ വീണ്ടും ശസ്ത്രക്രിയ നടത്തണമെന്ന് ഡോക്ടർ ആവശ്യപ്പെട്ടെന്നും കുടുംബം  ആരോപിച്ചു.

Advertisment

നിരസിച്ചപ്പോള്‍ ഡോക്ടര്‍ ദേഷ്യപ്പെട്ടെന്ന് അജിത്ത് ആരോപിച്ചു. വേണമെങ്കിൽ ചെയ്താൽ മതിയെന്നായിരുന്നു ഡോക്ടറിന്റെ മറുപടി. കുടുംബം മെഡിക്കൽ കോളജ് പൊലീസിന് പരാതി നൽകി.

Advertisment