ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update
/sathyam/media/media_files/cyqvtAhZYyXl38c3Liz3.jpg)
കോഴിക്കോട്: വാളൂര്‍ സ്വദേശി അനുവിന്റെ കൊലപാതകത്തില്‍ പ്രതി സഞ്ചരിച്ചിരുന്ന ബൈക്ക് മലപ്പുറം എടവണ്ണപ്പാറയില്‍ നിന്നും കണ്ടെത്തി. പ്രതിയുമായി അന്വേഷണ സംഘം നടത്തിയ തെളിവെടുപ്പിലാണ് ബൈക്ക് കണ്ടെത്തിയത്.
Advertisment
എടവണ്ണപ്പാറ ജംഗ്ഷനില്‍ റോഡരികില്‍ നിര്‍ത്തിയിട്ട നിലയിലായിരുന്നു ബൈക്ക്. പ്രതി ധരിച്ചിരുന്ന കോട്ടും ബൈക്കില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. മലപ്പുറം കൊണ്ടോട്ടി സ്വദേശി മുജീബാണ് കേസില്‍ പിടിയിലായത്.
മുമ്പും നിരവധി കേസുകളിലെ പ്രതിയാണ് മുജീബെന്ന് പൊലീസ് പറഞ്ഞു. അതിക്രൂരമായാണ് പ്രതി അനുവിനെ കൊലപ്പെടുത്തിയത്. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us