ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update
/sathyam/media/media_files/YSGIHHyRLUBnPnfZWF1b.webp)
കോഴിക്കോട്: പേരാമ്പ്ര അനു കൊലപാതകക്കേസിൽ പ്രതിയെ സംഭവ സ്ഥലത്തെത്തിച്ചുള്ള തെളിവെടുപ്പ് ഇന്ന് ഉണ്ടാകില്ല. പ്രതി മുജീബ് റഹ്മാനെ ഇന്ന് തെളിവെടുപ്പിനായി പേരാമ്പ്രയിലേക്ക് കൊണ്ടു പോകുമെന്നാണ് ആദ്യം വ്യക്തമാക്കിയിരുന്നതെങ്കിലും ഇത് മാറ്റി വെക്കുകയായിരുന്നു.
Advertisment
പകരം ഇന്ന് മഞ്ചേരിയിലെത്തിച്ച് തെളിവെടുക്കും. നാളെയാകും സംഭവം നടന്ന നൊച്ചാട് ആളൊഴിഞ്ഞ തോടിന് സമീപത്തെത്തിച്ചുള്ള തെളിവെടുപ്പ്. പ്രതി മുജീബിന്റെ കസ്റ്റഡി കാലാവധി മറ്റന്നാൾ അവസാനിക്കും.
പ്രതി കൊലപാതക സമയത്ത് ഉപയോഗിച്ച ബൈക്ക് മട്ടന്നൂരിൽ നിന്ന് മോഷ്ടിച്ചതായിരുന്നു. ഇന്നലെ അവിടെയെത്തി തെളിവെടുപ്പ് നടത്തിയിരുന്നു. കഴിഞ്ഞ ദിവസം കോടതിയിൽ ഹാജരാക്കിയ പ്രതി മുജീബ് റഹ്മാനെ പേരാമ്പ്ര രണ്ടാം ക്ലാസ് മജിസ്ട്രേറ്റ് കോടതി അഞ്ച് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us