ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ ഇന്ന് എസ്എഫ്‌ഐ പ്രതിഷേധമില്ല

New Update
arif muhammad khan at tvm

കോഴിക്കോട്: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ ഇന്ന് പ്രതിഷേധമില്ല.  ഇന്ന് പ്രതിഷേധം പാടില്ലെന്ന് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോ പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കി. ഗവര്‍ണര്‍ ഇന്ന് സ്വകാര്യ പരിപാടിയില്‍ പങ്കെടുക്കുന്നത് കണക്കിലെടുത്താണ് പ്രതിഷേധത്തില്‍ നിന്നും പിന്മാറിയത്. 

Advertisment

നാളെ കാലിക്കറ്റ് സര്‍വകലാശാലയില്‍ ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധിക്കുമെന്നും എസ്എഫ്‌ഐ അറിയിച്ചു. ഗവര്‍ണര്‍ ഇന്ന് കോഴിക്കോട് വിവാഹ ചടങ്ങിലാണ് പങ്കെടുക്കുന്നത്. സാദിഖലി ശിഹാബ് തങ്ങളുടെ മകന്റെ വിവാഹ ചടങ്ങിലാണ് ഗവര്‍ണര്‍ സംബന്ധിക്കുന്നത്. 

ഗവര്‍ണര്‍ക്ക് കാലിക്കറ്റ് സര്‍വകലാശാലയില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. സര്‍വകലാശാല ഗസ്റ്റ് ഹൗസിലാണ് ഗവര്‍ണര്‍ താമസിക്കുന്നത്. നാളെ ഉച്ചയ്ക്ക് ശേഷം 4ന് സനാതന ധര്‍മ ചെയറും ഭാരതീയ വിചാര കേന്ദ്രവും ചേര്‍ന്ന് സംഘടിപ്പിക്കുന്ന സെമിനാറില്‍ പങ്കെടുക്കും.

Advertisment