ഹോ​ട്ട​ൽ മു​റി​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് ല​ഹ​രി വി​ൽ​പ​ന; കോഴിക്കോട് 49 ഗ്രാം എം​ഡി​എം​എ​യു​മാ​യി ര​ണ്ടു​പേ​ർ പി​ടി​യി​ൽ

author-image
ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update
56665666

കോ​ഴി​ക്കോ​ട്: മാ​ര​ക​മ​യ​ക്കു​മ​രു​ന്നാ​യ എം​ഡി​എം​എ​യു​മാ​യി ര​ണ്ടു​പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഹോ​ട്ട​ൽ മു​റി​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് ല​ഹ​രി വി​ൽ​പ​ന ന​ട​ത്തി​യി​രു​ന്ന ന​ല്ല​ളം സ്വ​ദേ​ശി ഷം​ജാ​ദ്, ക​ർ​ണാ​ട​ക സ്വ​ദേ​ശി​നി സ​ഞ്ജ​ന എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

Advertisment

ഇ​വ​രി​ൽ നി​ന്ന് 49 ഗ്രാം ​എം​ഡി​എം​എ പി​ടി​ച്ചെ​ടു​ത്തു. ക​ർ​ണാ​ട​ക​യി​ൽ നി​ന്നും എ​ത്തി​ക്കു​ന്ന എം​ഡി​എം​എ ചി​ല്ല​റ വി​ൽ​പ്പ​ന ന​ട​ത്തു​ന്ന​താ​ണ് ഇ​വ​രു​ടെ രീ​തി​യെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. മെ​ഡി​ക്ക​ൽ കോ​ള​ജ് പോ​ലീ​സും ന​ർ​കോ​ട്ടി​ക് ഷാ​ഡോ സം​ഘ​വു​മാ​ണ് പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

ക​ർ​ണാ​ട​ക​യി​ലാ​ണ് ഷം​ജാ​ദ് ജോ​ലി ചെ​യ്യു​ന്ന​തെ​ന്നും ദി​വ​സ​ങ്ങ​ളാ​യി ഇ​രു​വ​രും നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു​വെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

Advertisment