New Update
/sathyam/media/media_files/mvox1PJcr91ZdhjBF5GF.jpg)
കോഴിക്കോട്: താമരശ്ശേരിയിൽ പോക്സോ കേസിൽ അറസ്റ്റിലായ 51കാരനെതിരെ വീണ്ടും പോക്സോ കേസ്. പത്ത് വയസുള്ള രണ്ട് പെൺകുട്ടികൾക്ക് നേരെ ലൈം​ഗിക അതിക്രമം കാട്ടിയ സംഭവത്തിൽ ഈങ്ങാപ്പുഴ സ്വദേശി അഷ്റഫിനെ താമരശ്ശേരി പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു.
Advertisment
കസ്റ്റഡിയിൽ ഇരിക്കെയാണ് ഏഴ് വയസുകാരിക്ക് നേരെയുള്ള ലൈം​ഗിക അതിക്രമത്തിൽ പൊലീസ് മറ്റൊരു കേസ് കൂടി രജിസ്റ്റർ ചെയ്തത്.
നേരത്തെ അതിക്രമത്തിനു ഇരകളായ പെൺകുട്ടികൾ വിവരം കൂട്ടുകാരിയോ പറഞ്ഞിരുന്നു. കൂട്ടുകാരിയാണ് രക്ഷിതാക്കളെ വിവരം അറിയിച്ചത്. പിന്നാലെ രക്ഷിതാക്കൾ നൽകിയ പരാതിയിലാണ് ആദ്യം ഇയാളെ അറസ്റ്റ് ചെയ്തത്. നിലവിൽ സബ് ജയിലിൽ റിമാൻഡിലാണ് പ്രതി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us