മാനസിക പീഡനം; യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ

കൂടുതൽ സ്വർണം ആവശ്യപ്പെട്ടും മറ്റും ഭര്‍ത്താവ് മാനസികമായി ഉപദ്രവിച്ചെന്നായിരുന്നു യുവതിയുടെ ബന്ധുക്കളുടെ ആരോപണം

New Update
kerala police1

കോഴിക്കോട്:  ഭർത്താവിന്റെ മാനസിക പീഡനം മൂലം യുവതി  ആത്മഹത്യ ചെയ്ത സംഭവത്തിൽ വിദേശത്തായിരുന്ന ഭർത്താവ് അറസ്റ്റിൽ. ഗോതമ്പ് റോഡ് ചിറയിൽ വീട്ടിൽ അബ്ദുൽ കബീറിന്റെ മകൾ ഹഫീഫ ജെബിൻ തൂങ്ങിമരിച്ച കേസില്‍ ഭർത്താവ് ഊർങ്ങാട്ടേരി ആനക്കല്ലിൽ നസീലാണ് അറസ്റ്റിലായത്.

Advertisment

കഴിഞ്ഞ ഓഗസ്റ്റ് ഏഴിന് ആയിരുന്നു യുവതി ജീവനൊടുക്കിയത്. കൂടുതൽ സ്വർണം ആവശ്യപ്പെട്ടും മറ്റും ഭര്‍ത്താവ് മാനസികമായി ഉപദ്രവിച്ചെന്നായിരുന്നു യുവതിയുടെ ബന്ധുക്കളുടെ ആരോപണം. ഈ കേസിലാണ് അറസ്റ്റ്.

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056) 

Advertisment