കോഴിക്കോട്: കെഎസ്ആര്‍ടിസി ബസിൽ യാത്രക്കാരിക്ക് നേരെ നഗ്നതാ പ്രദര്‍ശനം നടത്തിയ യുവാവ് അറസ്റ്റിൽ. മാനന്തവാടിയിൽ നിന്നും കോഴിക്കോട്ടേക്ക് വരികയായിരുന്ന കെഎസ്ആര്‍ടിസി ബസിലാണ് സംഭവം.
പ്ലസ്ടു വിദ്യാർഥിനിക്കുനേരെയാണ് നഗ്നതാ പ്രദര്‍ശനം നടത്തിയത്. സംഭവത്തിൽ തമിഴ്നാട് ചെങ്കോട്ട സ്വദേശി ശിവനയ്യ പിടിയിലായി. താമരശേരി ചുരം ഇറങ്ങുന്ന സമയത്തായിരുന്നു സംഭവം.
പെൺകുട്ടിയുടെ പരാതിയെ തുടർന്ന് ബസ് താമരശേരി പോലീസ് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് യുവാവിനെ പോലീസിന് കൈമാറി.