കൊടിയത്തൂരിൽ യുവതിയുമായുള്ള സൗഹൃദത്തിന്റെ പേരിൽ ആക്രമണം; യുവാവ് ഗുരുതര പരിക്കുകളോടെ ചികിത്സയിൽ

കഴിഞ്ഞ ശനിയാഴ്ചയാണ് രണ്ട് കാറുകളിലായി എത്തിയ അക്രമിസംഘം ആബിദിനെ സ്വന്തം സ്ഥാപനത്തിൽനിന്ന് പിടിച്ചിറക്കി കൊണ്ടുപോയത്

New Update
yuvavu kodiyathur

കോഴിക്കോട്: കോഴിക്കോട് കൊടിയത്തൂരിൽ യുവാവിനുനേരെ സംഘത്തിന്റെ സദാചാര ആക്രമണം. അതേസമയം യുവാവ് ഗുരുതര പരിക്കുകളോടെ അരീക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ. ചാത്തമംഗലം പഞ്ചായത്ത് സ്വദേശിയായ പാഴുർ സ്വദേശി ആബിദിനെയാണ് നാലംഗ സംഘം ചുള്ളിക്കാപറമ്പിലെ ഇയാളുടെ സ്ഥാപനമായ അക്ഷയ സെന്ററിൽ നിന്നും ബലമായി പിടിച്ചിറക്കി കാറിൽ കയറ്റി കൊണ്ടുപോയി ക്രൂരമായി മർദിച്ചത് .

Advertisment

കഴിഞ്ഞ ശനിയാഴ്ചയാണ് രണ്ട് കാറുകളിലായി എത്തിയ അക്രമിസംഘം ആബിദിനെ സ്വന്തം സ്ഥാപനത്തിൽനിന്ന് പിടിച്ചിറക്കി കൊണ്ടുപോയത്. ശേഷം ബലമായി പിടിച്ചിറക്കി കാറിൽ കയറ്റിക്കൊണ്ടുപോയ ശേഷം അജ്ഞാതകേന്ദ്രത്തിൽവെച്ച് യുവാവിനെ ക്രൂരമായി മർദിച്ചെന്നാണ് പരാതി. ക്രൂരമായ ആക്രമണത്തിൽ തലയോട്ടിക്ക് പൊട്ടലുണ്ടായെന്നും വാരിയെല്ലിനടക്കം പരിക്കുണ്ടെന്നും ആബിദിന്റെ ബന്ധു പറഞ്ഞു.

രണ്ട് കാറുകളിലായി എത്തിയ അക്രമി സംഘം ആദ്യം യുവതിയെ കാറിലേക്ക് ബലമായി പിടിച്ചുകയറ്റി. അതിനു പിന്നാലെയാണ് സ്ഥാപനത്തിലുണ്ടായിരുന്ന ആബിദിനെ മറ്റൊരു കാറിൽ കയറ്റി തട്ടിക്കൊണ്ടുപോയത്. തുടർന്ന് കാറിൽവെച്ചും അവിടെനിന്ന് അജ്ഞാതകേന്ദ്രത്തിൽവെച്ചും ക്രൂരമായി മർദിക്കുകയായിരുന്നു.

ക്രൂരമായ സദാചാര ആക്രമണത്തിന് പിന്നിൽ യുവതിയുടെ ബന്ധുക്കളാണെന്നാണ് ആരോപണം. എന്നാൽ സംഭവത്തിൽ ആബിദിന്റെ പരാതിയിൽ അഞ്ചുപേർക്കെതിരേ മുക്കം പോലീസ് കേസെടുത്തു. കൂടാതെ വധശ്രമം, തട്ടിക്കൊണ്ടുപോകൽ എന്നീ വകുപ്പുകൾ പ്രകാരമാണ് മുക്കം പൊലീസ് കേസെടുത്തത്.

Advertisment