ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update
/sathyam/media/media_files/CXlKIXxeAHf66TrgXd00.jpg)
കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ അനധികൃത ഓട്ടോ സർവീസുകൾക്ക് തടയിടാനൊരുങ്ങി പൊലീസ്. വ്യക്തമായ രേഖകളില്ലാതെ ഓടുന്ന ഓട്ടോകളെ കുറിച്ച് നിരന്തര പരാതി ലഭിച്ചതിനെ തുടർന്നാണ് നടപടി.
Advertisment
ലഹരി വസ്തുക്കൾ ഉപയോഗിച്ചും ഓട്ടോ സ്റ്റാൻ്റിൽ കയറ്റാതെ കറങ്ങി നടന്ന് യാത്രക്കാരെ കയറ്റി കൂടുതൽ പണം അവശ്യപ്പെട്ടിട്ടുള്ള പരാതികളും പൊലീസിന് ലഭിക്കുന്നുണ്ട്. ഇത്തരം ആളുകൾക്കെതിരെയും വാഹനങ്ങൾക്കെതിരെയും ശക്തമായ നിയമ നടപടികൾ സ്വീകരിക്കുമെന്ന് ജില്ല പൊലീസ് മേധാവി രാജ്പാൽ മീണ അറിയിച്ചു.