തീവണ്ടികൾക്കും, യാത്രക്കാർക്കും നേരെയുള്ള അതിക്രമങ്ങൾക്കെതിരെ ബോധവൽക്കരണം നടത്തും; കോഴിക്കോട് ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ പ്രവർത്തക സമിതി രൂപീകരിച്ചു

author-image
ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update
gfyhgfvh

കോഴിക്കോട് : തീവണ്ടികൾക്കു നേരെയുള്ള കല്ലെറിയൽ, പാളങ്ങളിൽ കല്ലുവെക്കൽ, പ്ലാറ്റ്ഫോമുകളിലും റെയിൽവേ സ്റ്റേഷൻ പരിസരത്തും മദ്യം, മയക്കു മരുന്ന് ഉപയോഗം, പാളം മുറിച്ചു കടക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, മൊബൈൽ ഫോൺ ദുരുപയോഗം, യാത്രക്കാരുടെ പ്രത്യേകിച്ച് സ്ത്രീകളുടെ നേരെയുള്ള വർദ്ധിച്ചുവരുന്ന അതിക്രമങ്ങൾ, തിരക്കുമൂലം യാത്രക്കാർ റിസർവേഷൻ കോച്ചുകളിൽ കയറി ടി. ടി.ഇ മാരും യാത്രക്കാരും തമ്മിൽ തർക്കം, സംശയകരമായ സാഹചര്യത്തിൽ കാണുന്നവരെ നിരീക്ഷിക്കൽ, ജാഗ്രത പുലർത്തൽ ഉൾപ്പെടെ യോജിച്ച പ്രവർത്തനങ്ങൾക്ക് ആർപിഎഫ്, ജിആർപി, ട്രോമാകെയർ, ടി ഡി ആര് എഫ്, പോർട്ടർമാർ, ഓട്ടോ - ടാക്സി ഡ്രൈവർമാർ, സാമൂഹ്യ, സാംസ്കാരിക, ആരോഗ്യ സംഘടന പ്രവർത്തകർ, മറ്റു ബന്ധപ്പെട്ടവരെ ഉൾപ്പെടുത്തി കോഴിക്കോട് ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ പ്രവർത്തക സമിതി രൂപീകരിച്ചു.

Advertisment

സബ് ഇൻസ്പെക്ടർ സി. ജയകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ജനമൈത്രി പോലീസ് എഎസ്ഐ പി സുമി മുഖ്യപ്രഭാഷണം നടത്തി. റെയിൽവേ സ്റ്റേഷൻ മൂന്നാം പ്ലാറ്റ് ഫോം വിശ്രമ ഹാളിൽ നടന്ന യോഗം കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ റെയിൽ യൂസേഴ്സ് അസോസിയേഷൻ വർക്കിംഗ് ചെയർമാൻ ഷെവലിയാർ സി.ഇ. ചാക്കുണ്ണി ഉദ്ഘാടനം ചെയ്തു.

കുറ്റിപ്പുറം മുതൽ മാഹി വരെയുള്ള കോഴിക്കോട് റെയിൽവേ ജനമൈത്രി പോലീസ് പരിധിയിൽ സേവനം വിപുലീകരിക്കാൻ ഷെവ. സി.ഇ. ചാക്കുണ്ണി ചെയർമാനും, ഉമറലി ശിഹാബ് വാഴക്കാട് ജനറൽ കൺവീനറായും 21 അംഗ നിർവാഹക സമിതി രൂപീകരിച്ചു.

ടി ഡി ആർ എഫ് പ്രതിനിധി ആഷിക് താനൂർ, അസീസ് മഠത്തിൽ, നിഷ, മിർഷാദ് ഒളവണ്ണ, സി ഐ ആര് യു എ കൺവീനർ ടി.പി വാസു, കാലിക്കറ്റ് സിറ്റി സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ ജയപ്രകാശ്, സിറ്റി മർച്ചന്റ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി സി കെ മൻസൂർ നോവക്സ്, മലബാർ ഡെവലപ്മെന്റ് കൗൺസിൽ സെക്രട്ടറി റിയാസ് നെരോത്ത്, മുഹമ്മദ് ടി ഡി ആർ എഫ്, ഷാഹിദ് മിർഷാദ് റഹീം (കല്ലായി), ആരിഫ്, റിയാസ് (ഫറൂഖ്), മുനീർ (പരപ്പനങ്ങാടി) ഷെഫീഖ്, നസീബ്, സുഹറ (തിരൂർ), ഇസ്മായിൽ (കുറ്റിപ്പുറം), നിഷ (എലത്തൂർ) എന്നിവർ പങ്കെടുത്തു.

ഉമ്മറലി ശിഹാബ് വാഴക്കാട് സ്വാഗതവും, എഎസ്ഐ സുമി. പി നന്ദിയും രേഖപ്പെടുത്തി. താല്പര്യമുള്ള ബന്ധപ്പെട്ട സംഘടന പ്രതിനിധികളെ ഉൾപ്പെടുത്തി വിപുലമായ യോഗം വിളിച്ച് ഭാവി പരിപാടികൾ ആസൂത്രണം ചെയ്യാനും യോഗം തീരുമാനിച്ചു.

Kozhikode Janmaitri Police
Advertisment