കാലിക്കറ്റ് ഫുട്ബോള്‍ ക്ലബിന്‍റെ ആരാധകസംഘമായ ബീക്കണ്‍സ് ബ്രിഗേഡ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

New Update
calicut food bal club

കോഴിക്കോട്:സൂപ്പര്‍ ലീഗ് കേരള വിജയികളായ കാലിക്കറ്റ് ഫുട്ബോള്‍ ക്ലബ്ബിന്‍റെ ആരാധക കൂട്ടായ്മ ബീക്കണ്‍സ് ബ്രിഗേഡ്രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.  ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലില്‍ സംഘടിപ്പിച്ച ക്യാമ്പില്‍ നാല്പതോളം പേര്‍ രക്തദാനം നടത്തി.  


Advertisment

ബ്ലഡ് ഡൊണേഴ്സ് കേരളയുടെ (ബിഡികെ) സഹകരണത്തോടെ ശേഖരിച്ച രക്തം പ്രാദേശിക ബ്ലഡ് ബാങ്കുകളിലൂടെയും ആവശ്യപ്പെട്ടവര്‍ക്ക് എത്തിക്കാനാണ് ഉദ്ദേശ്യം. ഫുട്ബോളിന്‍റെ കരുത്ത് ഗ്രൗണ്ടിന് പുറത്തും പ്രതിഫലിപ്പിക്കണമെന്ന ലക്ഷ്യത്തോടെ, ആരാധകരും, കോഴിക്കോട്ടുകാരും  പ്രവര്‍ത്തനത്തില്‍ പങ്കാളികളായി.


ഫുട്ബോള്‍ ഒരു കളി മാത്രമല്ല മറിച്ച് സാമൂഹ്യ കൂട്ടായ്മയുമാണെന്ന് ബീക്കണ്‍സ് ബ്രിഗേഡ് പ്രതിനിധി ഫിജാസ് പറഞ്ഞു. സമൂഹത്തിനായി കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കാനൊരുങ്ങുകയാണ് ബീക്കണ്‍സ് ബ്രിഗേഡ്

Advertisment