കോഴിക്കോട് ബീവറേജ് ഔട്ട്ലൈറ്റിൽ മോഷണശ്രമം; മദ്യക്കുപ്പികൾ നഷ്ടപ്പെട്ടെന്ന് സംശയം

New Update
liquor-.1.2330278.jpg

കോഴിക്കോട്: തിരുവമ്പാടി ബീവറേജ് ഔട്ട്ലൈറ്റിൽ മോഷണശ്രമം. ശനിയാഴ്ച രാത്രിയാണ് ഔട്ട്ലെറ്റ് പ്രവർത്തിക്കുന്ന ബിൽഡിങ്ങിന്റെ പുറക് വശത്തുള്ള ചുമർ തുരന്ന് മോഷ്‌ടാവ് ഉള്ളിൽ കയറിയത്.

Advertisment

ഇവിടെ പണം സൂക്ഷിച്ചിരുന്നില്ല. സ്റ്റോക്കെടുപ്പ് പൂർത്തിയായാൽ മാത്രമേ മദ്യ കുപ്പികൾ നഷ്ട‌പ്പെട്ടിട്ടുണ്ടോ എന്നറിയാൻ കഴിയൂ. തിരുവമ്പാടി പോലീസും എക്സൈസും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

രണ്ട് വർഷം മുമ്പും ഇതേ ഔട്ട്ലൈറ്റിൽ മോഷണ ശ്രമം നടന്നിരുന്നു.

Advertisment