Advertisment

സ്‌കൂള്‍ പരിസരത്ത് നിരോധിത പുകയില ഉത്പന്നങ്ങളുമായി കറക്കം, നാദാപുരത്ത് ബിഹാര്‍ സ്വദേശി പിടിയില്‍; കണ്ടെടുത്തത് 900 പാക്കറ്റ് പുകയില ഉത്പന്നങ്ങള്‍

നാദാപുരത്ത് 900 പാക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങളുമായി ബിഹാര്‍ സ്വദേശിയെ പിടികൂടി

New Update
muhammed alam

കോഴിക്കോട്: നാദാപുരത്ത് 900 പാക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങളുമായി ബിഹാര്‍ സ്വദേശിയെ പിടികൂടി. മുഹമ്മദ് സർഫേ ആലം (38) ആണ് പിടിയിലായത്. സ്കൂൾ പരിസരത്ത് നിന്നാണ് ഇയാള്‍ പിടിയിലായത്.

Advertisment

പൊലീസ് പട്രോളിംഗിന് ഇടയിലാണ് പ്രതി പിടിയിലായത്. നാദാപുരം എസ് ഐ അനീഷ് വടക്കേടത്തും സംഘവുമാണ് പ്രതിയെ പിടികൂടിയത്.  ട്രെയിൻ മാർഗമാണ് ലഹരി വസ്തുക്കൾ എത്തിക്കുന്നത് എന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞു.

Advertisment