രാഹുലിൻ്റെ അമ്മയും സ്ത്രീധനത്തിൻ്റെ പേരിൽ സംസാരിച്ചിരുന്നു, രാഹുലിൻ്റെ പിന്നിൽ അമ്മയാണെന്ന് കരുതുന്നു; കൂടുതൽ വെളിപ്പെടുത്തലുകളുമായി നവവധു

പന്തീരാങ്കാവ് സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും അതിൽ പറഞ്ഞ പല മൊഴികളും എഫ് ഐ ആറിൽ പറയുന്നില്ലന്നും സ്റ്റേഷനിൽ എത്തിയപ്പോൾ പ്രതിയായ രാഹുലിന്റെ തോളത്ത് പൊലീസ് കൈയിട്ട് നിൽക്കുന്ന കാഴ്ചയാണ് കാണാൻ കഴിഞ്ഞതെന്നും യുവതി പറഞ്ഞു.

author-image
ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update
rahul 1 Untitled.98.jpg

കോഴിക്കോട്: ഭർത്താവ് രാ​ഹുൽ ക്രൂരമായി മർദ്ദിച്ചെന്നും ഫോൺ ചാർജർ കഴുത്തിൽ കുരുക്കി ബെൽറ്റ് കൊണ്ട് പുറത്തടിച്ചുവെന്നും നവവധു. മുഷ്ടി ചുരുട്ടി ഇടിച്ചു കരച്ചിൽ കേട്ടിട്ടും ആരും സഹായിക്കാൻ വന്നില്ലെന്നും യുവതി പറഞ്ഞു.

Advertisment

രാഹുൽ ലഹരി വസ്തു ഉപയോഗിച്ചിരുന്നതായും യുവതി പറയുന്നു. ഫോൺ രാ​​ഹുലിന്റെ കയ്യിലായിരുന്നു വീട്ടുകാരെ വിവരമറിയിക്കാൻ കഴിഞ്ഞില്ല. രാഹുലിൻ്റെ അമ്മയും സ്ത്രീധനത്തിൻ്റെ പേരിൽ സംസാരിച്ചിരുന്നുവെന്നും രാഹുലിൻ്റെ പിന്നിൽ അമ്മയാണെന്ന് കരുതുന്നുവെന്നും യുവതി ആരോപിച്ചു.

പന്തീരാങ്കാവ് സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും അതിൽ പറഞ്ഞ പല മൊഴികളും എഫ് ഐ ആറിൽ പറയുന്നില്ലന്നും സ്റ്റേഷനിൽ എത്തിയപ്പോൾ പ്രതിയായ രാഹുലിന്റെ തോളത്ത് പൊലീസ് കൈയിട്ട് നിൽക്കുന്ന കാഴ്ചയാണ് കാണാൻ കഴിഞ്ഞതെന്നും യുവതി പറഞ്ഞു.

മുഖ്യമന്ത്രിക്ക് പരാതി നല്‍കാൻ കുടുബം തീരുമാനിച്ചതായി യുവതി പറയുന്നു.

Advertisment