കുടുംബശ്രീ കോഴിക്കോട് ജില്ലാ മിഷന്‍ സംഘടിപ്പിച്ച ബഡ്സ് ഒളിമ്പിയ: വാണിമേല്‍ ജേതാക്കള്‍

New Update
buds olympiya

കോഴിക്കോട്: ശാരീരികവും ബുദ്ധിപരവുമായ പരിമിതികളുള്ള കുട്ടികള്‍ക്കായി കുടുംബശ്രീ ജില്ലാ മിഷന്‍ സംഘടിപ്പിച്ച ബഡ്സ് ഒളിമ്പിയ കായികമേളയില്‍ 104 പോയിന്‍റോടെ വാണിമേല്‍ ബഡ്സ് ഓവറോള്‍ ചാമ്പ്യന്മാരായി. 76 പോയിന്റോടെ മാവൂര്‍ ബഡ്സ് സ്‌കൂള്‍ രണ്ടും 29 പോയിന്റോടെ പുതുപ്പാടി ബഡ്സ് സ്‌കൂള്‍ മൂന്നും സ്ഥാനം നേടി. 

Advertisment

മേപ്പയൂര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് മേള സംഘടിപ്പിച്ചത്. ജില്ലയില്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന 20 ബഡ്സ് സ്‌കൂളുകളില്‍നിന്നും 22 ബി.ആര്‍.സികളില്‍ നിന്നുമായി മുന്നൂറോളം പഠിതാക്കളാണ് മാറ്റുരച്ചത്. 34 ഇനങ്ങളിലായിരുന്നു മത്സരം.

വിജയികള്‍ക്കുള്ള ട്രോഫിയും സര്‍ട്ടിഫിക്കറ്റുകളും ജില്ലാ മിഷന്‍ കോഓഡിനേറ്റര്‍ പി സി കവിത വിതരണം ചെയ്തു. അസി. കോഓഡിനേറ്റര്‍മാരായ പി. സൂരജ്, എസ് കെ അതുല്‍രാജ്, പി കെ ആര്‍ ജുബുനു, ജില്ലാ പ്രോഗ്രാം മാനേജര്‍ ആര്‍ അനഘ എന്നിവര്‍ സംബന്ധിച്ചു.

Advertisment