New Update
/sathyam/media/media_files/8aKdQy9XtfhVF8G6XlF0.jpg)
കോഴിക്കോട്: കൊടുവള്ളിക്കടുത്ത് മദ്രസ ബസാറിൽ നിയന്ത്രണം വിട്ട ബസ് കടയിലേക്ക് ഇടിച്ചുകയറി പത്ത് പേർക്ക് പരിക്ക്. ഇന്ന് രാവിലെ ഏഴുമണിയോടെയാണ് അപകടം നടന്നത്.
Advertisment
അപകടത്തിൽ ബസ് ഡ്രൈവർക്ക് ഗുരുതരമായി പരിക്കേറ്റു. ബെം​ഗളൂരിൽ നിന്ന് കോഴിക്കോട്ടേക്ക് വന്ന സ്ലീപ്പർ ബസ് ആണ് അപകടത്തിൽപ്പെട്ടത്.
കോൺക്രീറ്റ് ബീം തകർത്ത് ബസ് കടക്കുള്ളിൽ ഇടിച്ചുകയറുകയായിരുന്നു. രണ്ട് ഇരുചക്രവാഹനങ്ങൾ ബസിന്റെ അടിയിൽപ്പെട്ടു. ഒരു കുട്ടിയും ബസ് ഡ്രൈവറും ഉൾപ്പെടെ പത്ത് പേർക്കാണ് അപകടത്തിൽ പരിക്കേറ്റത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us