വെസ്റ്റ്ഹിൽ അനാഥ മന്ദിര സമാജത്തിന്റെ  പ്രവർത്തനങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച് ഡിസിസി പ്രസിഡന്റ് കെ പ്രവീൺ കുമാർ

താമസക്കാർക്ക് വേണ്ടി ആധുനിക സൗകര്യങ്ങളുള്ള പുതിയ കെട്ടിടം നിർമിക്കാനും ജനറൽ ബോഡി യോഗം തീരുമാനിച്ചു.

New Update
samaj1

കോഴിക്കോട്: വെസ്റ്റ്ഹിൽ അനാഥ മന്ദിര സമാജത്തിന്റെ എല്ലാ പ്രവർത്തനങ്ങളിലും തന്റെ സർവ്വവിധ സഹായങ്ങളും ഉണ്ടാകുമെന്നും ഉദാത്തമായ മാനവ സേവയാണ് അനാഥ മന്ദിര സമാജം പ്രവർത്തകർ ഏറ്റെടുത്ത് നടത്തുന്നതെന്നും ഡി സി സി പ്രസിഡന്റ് കെ. പ്രവീൺ കുമാർ പപറഞ്ഞു.

Advertisment

വെസ്റ്റ്ഹിൽ അനാഥ മന്ദിര സമാജത്തിന്റെ 85 മത് വാർഷിക ജനറൽ ബോഡി യോഗത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഷനൂപ് താമരക്കുളം അധ്യക്ഷത വഹിച്ചു. സെക്രട്ടറി സുധീഷ് കേശവപുരി, അഡ്വ.എം രാജൻ, എൻ.ശിവപ്രസാദ്, എ കെ സച്ചിൻ, കെ.ബിനുകുമാർ എന്നിവർ പ്രസംഗിച്ചു.

samaj

ഭാരവാഹികളായി ഷനൂപ് താമരക്കുളം (പ്രസിഡന്റ്), അഡ്വ.എം.രാജൻ (വൈസ്.പ്രസിഡന്റ്), സുധീഷ് കേശവപുരി (സെക്രട്ടറി), വി ആർ രാജു (ജോ.സെക്രട്ടറി), കെ.ബിനുകുമാർ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു. 

കമ്മറ്റി അംഗങ്ങളായി രാജേഷ് ആലമ്പറ്റ, അൻവർ സാദത്ത്, സി പി കുമാരൻ , ടി വി ശ്രീധരൻ, എൻ. ശിവപ്രസാദ്, ശ്രീകല സിപി, രാജനന്ദിനി, അനീഷ് പഴയന, ചുള്ളിയിൽ സുനിൽ, ഷാനേഷ് കൃഷ്ണ എന്നിവരെയും ഐക്യകണ്ഠേന തെരെഞ്ഞെടുത്തു.

samajam

അനാഥ മന്ദിര സമാജത്തിന്റെ 85 മത് വാർഷികവും നെഹറു മന്ദിരം സന്ദർശിച്ചതിന്റെ വാർഷികവും വിപുലമായി ആഘോഷിക്കാനും മെഡിക്കൽ കോളേജിലെ കിടപ്പ് രോഗികളുടെ കൂട്ടിരിപ്പുകാർക്ക് സൗജന്യ താമസത്തിന് ചേവായൂരിൽ കെയർ ഹോം സ്ഥാപിക്കാനും വെസ്റ്റ്ഹില്ലിൽ പകൽ വീട് ആരംഭിക്കാനും താമസക്കാർക്ക് വേണ്ടി ആധുനിക സൗകര്യങ്ങളുള്ള പുതിയ കെട്ടിടം നിർമിക്കാനും ജനറൽ ബോഡി യോഗം തീരുമാനിച്ചു.

Advertisment