സംഗീതരാവിനൊരുങ്ങി കോഴിക്കോട്, സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു

New Update
kozhikod music

കോഴിക്കോട് : ദേശീയ മാനവിക വേദിയും കോഴിക്കോട് കോർപ്പറേഷനും ചേർന്നൊരുക്കുന്ന സംഗീത രാവിന്റെ സംഘാടക സമിതി ഓഫീസ് ഡപ്യുട്ടി മേയർ സി.പി. മുസാഫർ അഹമ്മദ് ഉദ്ഘാടനം ചെയ്തു.

കസ്റ്റംസ് റോഡിലുള്ള കല ഓഫീസാണ് സംഘാടക സമിതി ഓഫീസായി പ്രവർത്തിക്കുക.

Advertisment

ഡോ. ഖദീജ മുംതാസ് അദ്ധ്യക്ഷത വഹിച്ചു. കവി ആലങ്കോട് ലീലാകൃഷ്ണൻ മുഖ്യാതിഥിയായിരുന്നു.


ജനറൽ കൺവീനർ ഹസ്സൻ തിക്കോടി, സി.ടി.സക്കീർഹുസൈൻ,കെ.സുബൈർ, സന്നാഫ് പാലക്കണ്ടി, അഡ്വ.കെ.പി. അശോക് കുമാർ , പി. ടി. ആസാദ്‌ , എം. എ. ജൊൺസൻ എന്നിവർ സംസാരിച്ചു.'


ദേശീയ മാനവിക വേദിയും കോഴിക്കോട് കോർപ്പറേഷനും സംയുക്തമായാണ് ചാർ യാർ സൂഫി സംഗീത നിശ ഫെബ്രവരി 17 ന് കോഴിക്കോട് ബീച്ച് ഫ്രീഡം സ്ക്വയറിൽ സംഘടിപ്പിക്കുന്നത്.

Advertisment