കോഴിക്കോട്: ഓടി കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ആനയോട് സ്വദേശി കണ്ണതറപ്പില്‍ ബിബിന്റെ കാര്‍ ആണ് അപകടത്തില്‍പ്പെട്ടത്. തിരുവമ്പാടി കറ്റിയാടിനു സമീപമാണ് സംഭവം.
സര്‍വ്വീസ് സ്റ്റേഷനില്‍ നിന്ന് സര്‍വീസ് ചെയ്ത് പുറത്തിറക്കിയ കാറിന്റെ എഞ്ചിന്റെ ഭാഗത്ത് നിന്ന് തീ പടരുകയായിരുന്നു. തീ കണ്ടതിനെ തുടര്‍ന്ന് ബിബിന്‍ കാറില്‍ നിന്ന് ഇറങ്ങി ഓടുകയായിരുന്നു.
വിവരം അറിഞ്ഞെത്തിയ നാട്ടുകാര്‍ ചേര്‍ന്ന് തീ അണക്കാന്‍ ശ്രമിച്ചു. പിന്നീട് മുക്കത്തുനിന്ന് രണ്ടു യൂണിറ്റ് അഗ്നിശമനസേനയെത്തി തീ പൂര്‍ണമായും അണച്ചു. കാറിന്റെ മുന്‍ ഭാഗവും സീറ്റും പൂര്‍ണമായി കത്തിനശിച്ചു.