17 കോടിയുടെ സ്വര്‍ണവുമായി ബാങ്ക് മാനേജര്‍ മുങ്ങി, പകരം വച്ചത് മുക്കുപണ്ടം ! സംഭവം വടകരയില്‍

റീ അപ്രൈസൽ നടപടിയിലാണു ക്രമക്കേട് മനസ്സിലായത്. 2021 ജൂൺ 13 മുതൽ 2024 ജൂലൈ 6 വരെ 42 അക്കൗണ്ടുകളിലാണ് തട്ടിപ്പ് നടത്തിയത്

New Update
madha jayakumar

വടകര: 17 കോടിയുടെ സ്വര്‍ണവുമായി ബാങ്ക് മാനേജര്‍ മുങ്ങി. 26244.20 ഗ്രാം സ്വർണത്തിനു പകരം മുക്കുപണ്ടം പകരം വച്ച് 17,20,35,717 രൂപ തട്ടിയെടുത്തെന്നാണ് കേസ്. എടോടിയിലെ ബാങ്ക് ഓഫ് മഹാരാഷ്ട്ര ശാഖയിലെ മുൻ മാനേജരായ മേട്ടുപ്പാളയം പാത്തി സ്ട്രീറ്റ് മധ ജയകുമാ(34)റിനെതിരെയാണ് കേസ്.

Advertisment

റീ അപ്രൈസൽ നടപടിയിലാണു ക്രമക്കേട് മനസ്സിലായത്. 2021 ജൂൺ 13 മുതൽ 2024 ജൂലൈ 6 വരെ 42 അക്കൗണ്ടുകളിലാണ് തട്ടിപ്പ് നടത്തിയത്.

Advertisment