കോഴിക്കോട്: പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിൽ ഫറോക്ക് എസിപിക്ക് അന്വേഷണ ചുമതല. ഏഴംഗ സ്പെഷ്യൽ ടീം കേസ് അന്വേഷിക്കും.
എസിപി സാജു കെ അബ്രഹാമിനാണ് അന്വേഷണ ചുമതല. അന്വേഷണ സംഘം ഇന്ന് രാഹുലിൻ്റെ മൊഴിയെടുക്കുന്നതടക്കമുള്ള നടപടികളിലേക്ക് കടക്കും. പന്തീരാങ്കാവ് പൊലീസിന് വീഴചയെന്ന ആരോപണത്തിന് പിന്നാലെയാണ് ചുമതല മാറ്റം.