കോഴിക്കോട്: അമ്മയും മകളും ഉൾപ്പെടെ മൂന്നു പേർ പുഴയിൽ മുങ്ങിമരിച്ചു. ചാത്തമംഗലം പിലാശേരി പൂളിക്കമണ്ണ് കടവിലാണ് സംഭവം നടന്നത്. കുന്ദമംഗലം കാരിപറമ്പത്ത് സിന്ധു എന്ന മിനി (48), മകൾ ആതിര (24), കുന്ദമംഗലം പൊയ്യ കുഴിമണ്ണിൽ വീട്ടിൽ ഷിജുവിന്റെ മകൻ അദ്വൈത് (12) എന്നിവരാണ് മരിച്ചത്.
ഷിജുവിന്റെ ഭാര്യ ഷിനുജയെ നാട്ടുകാര്‍ രക്ഷിച്ചു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അദ്വൈതിനെ രക്ഷിക്കാനുള്ള ശ്രമത്തിലാണ് മറ്റുള്ളവര്‍ അപകടത്തില്‍പെട്ടതെന്നാണ് വിവരം.