വെസ്റ്റ്ഹിൽ അനാഥ മന്ദിരത്തിൽ കോഴിക്കോട് പെന്തകോസ്ത് ദൈവസഭയുടെ ആഭിമുഖ്യത്തിൽ ക്രിസ്തുമസ് ആഘോഷം സംഘടിപ്പിച്ചു

New Update
B

കോഴിക്കോട്: വെസ്റ്റ്ഹിൽ അനാഥ മന്ദിരത്തിൽ കോഴിക്കോട് പെന്തകോസ്ത് ദൈവസഭയുടെ ആഭിമുഖ്യത്തിൽ ക്രിസ്തുമസ് ആഘോഷം സംഘടിപ്പിച്ചു. ആഘോഷത്തിന്റെ ഭാഗമായി

Advertisment

സ്നേഹ ദൂതും ക്രിസ്തുമസ് ഗാന സന്ധ്യയും നടത്തി. സഭ യുവജന പ്രസ്ഥാനത്തിന്റെ പ്രസിഡന്റ് സുജാസ് റോയ് ചീരൻ, ട്രഷറർ ആർനെറ്റ് റിക്കി തുടങ്ങിയവർ നേതൃത്വം നൽകി.

സഭയുടെ പാസ്റ്റർ അജി ജോൺ ക്രിസ്തുമസ് സന്ദേശം നൽകി പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. സാർവ്വലൗകീക സ്നേഹത്തിന്റെയും കരുതലിന്റെയും മഹിതമായ സന്ദേശമാണ് ക്രിസ്തുമസ് പകരുന്നതെന്ന് അദ്ദേഹം പറഞ്ഞു. ചടങ്ങിൽ

വൈസ് പ്രസിഡന്റ്‌ പി പി ജോർജ് അധ്യക്ഷത വഹിച്ചു. അനാഥ മന്ദിരം സൂപ്രണ്ട് റീജാബായ് ആശംസകളർപ്പിച്ചു സംസാരിച്ചു. പുവർ ഹോമിലെ അച്ഛനമ്മമാർക്ക് ക്രിസ്ത്മസ് ആഘോഷം സന്തോഷത്തിന്റെ സായാഹ്നമായി മാറ്റി. പരിപാടിയിൽ സെക്രട്ടറി പ്രകാശ് ജോസഫ് നന്ദി പറഞ്ഞു. 

യുവജന പ്രവർത്തകർ, വുമൺസ് ഫെല്ലോഷിപ്പ് പ്രവർത്തകർ, സൺ‌ഡേ സ്കൂൾ കുട്ടികൾ, ഐ സി പി എഫ് പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.

Advertisment