New Update
/sathyam/media/media_files/snlN2dmETluShGG1NK1Z.jpg)
കോഴിക്കോട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവ സിനിമാ സംവിധായകന്‍ കുറുവങ്ങാട് കേളമ്പത്ത് ജാസിക് അലിയെ(36) പൊലീസ് അറസ്റ്റ് ചെയ്തു. സിനിമയില്‍ അവസരം നല്‍കാമെന്നു പറഞ്ഞ് പല സ്ഥലങ്ങളിലും കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണു പരാതി.
Advertisment
ഇന്‍സ്‌പെക്ടര്‍ എം.വി.ബിജു, എസ്‌ഐ വി.അനീഷ്, എഎസ്‌ഐമാരായ വിനീഷ് കെ.ഷാജി, എസ്.എസ്.സി.പി.ഒ. ഷിനു തുടങ്ങിയവരാണ് പ്രതിയെ പിടികൂടിയത്. ഒളിവില്‍ താമസിച്ചിരുന്ന നടക്കാവിലെ താമസസ്ഥലത്ത് പൊലീസിനെ കണ്ട് ഓടിയപ്പോള്‍ പിന്തുടര്‍ന്നു പിടികൂടുകയായിരുന്നു.
പെണ്‍കുട്ടിയുടെ അമ്മയെ ഭീഷണിപ്പെടുത്തിയ കേസില്‍ ഒന്നര മാസം മുന്‍പ് അറസ്റ്റിലായിരുന്ന ഇയാള്‍ പിന്നീട് ജാമ്യത്തിലിറങ്ങിയിരുന്നു. ഇതിനിടയിലാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന വിവരം പൊലീസിന് കിട്ടിയത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us